By sisira.02 02 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിച്ച് സർക്കാർ. പൊതുസ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുവന്നാൽ 2000 രൂപ പിഴ ചുമത്താൻ തീരുമാനമായി.
യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെയാണ് ഷോപ്പിംഗ് മാളുകളിലും ബീച്ചുകളിലുമുൾപ്പെടെ കുട്ടികളുമായി രക്ഷിതാക്കളെത്തുന്നത്.
ഇനിമുതൽ കുട്ടികളെ കൊണ്ട് വന്നാൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എത്തുന്നതെങ്കിൽ തടസങ്ങളുണ്ടാവില്ല.
വായു സഞ്ചാരം കുറഞ്ഞതും, എന്നാൽ ആളുകൾ കൂടുതൽ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.