കോവിഡ് ; രാജ്യത്തെ രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയർന്നു

By online desk .12 07 2020

imran-azhar


ന്യൂഡൽഹി:രാജ്യത്തെ രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച 8,49,553 പേരിൽ 5,34,620 പേർ രോഗമുക്തരായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് . രാജ്യത്ത് 2,92,258 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൂടാതെ വൈറസ് രോഗത്തിൽ നിന്നും മുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

കഴിഞ്ഞദിവസം 28,637 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 551 പേർ മരിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് ഇതുവരെ 22,674 പേരാണ് മരിച്ചത്. രാജ്യത്താകെ 1370 കോവിഡ്    ആശുപത്രികളാണുള്ളത് കൂടാതെ 3062 കോവിഡ് സെന്ററുകളും 10,334 കോവിഡ് കെയർ സസെന്ററുകളും ഉണ്ട് . ജൂലൈ 11 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 1,15,87,153 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.

OTHER SECTIONS