24 മണിക്കൂറില്‍ രാജ്യത്ത് സ്ഥിരീകരിച്ചത് 18,795 കോവിഡ് കേസുകള്‍; 179 മരണം

By Preethi Pippi.28 09 2021

imran-azhar

 

ഡൽഹി: 24 മണിക്കൂറില്‍ രാജ്യത്ത് 18,795 കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 26,030 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി. 179 പേരുടെ മരണമാണ് ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 447,373 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് ഇതുവരെ 33,697,581 പേര്‍ക്കാണ്.

 

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ ആറ് മാസത്തെ എറ്റവും കുറഞ്ഞ കണക്കാണിത്. ഇപ്പോൾ ചികിത്സയിലുള്ള അമ്പത്തിയഞ്ച് ശതനമാനം രോഗികളും കേരളത്തിലാണ്. പ്രതിദിന കേസുകൾ ഇപ്പോൾ ഇരുപതിനായിരത്തിന് താഴെയാണ്.

 

 

OTHER SECTIONS