ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾക്ക് ഇളവ്

By online desk .29 11 2020

imran-azhar

 


തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് . ക്ഷേത്രദർശത്തിനു ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി . ഡിസംബർ മാസം ഒന്നാം തിയ്യതി മുതാലാണ് ഇളവുകൾ നിലവിൽ വരുന്നത്. അതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനത്തിനായി പ്രവേശിക്കാം. അതേസമയം മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. ,വിവാഹം ചോറൂണ് , തുലാഭാരം തുടങ്ങിയ വഴിപാടുകൾക്കുള്ള ക്രമീകരണങ്ങളും ഒരുക്കും.

 

OTHER SECTIONS