തലസ്ഥാനത്ത് ഏത് നിമിഷവും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി

By Sooraj Surendran .06 07 2020

imran-azhar

 

 

തിരുവനന്തപുരം: ജില്ലയിൽ ഏത് നിമിഷവും കാര്യങ്ങൾ കൈവിട്ടുപോകാവുന്ന സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 193 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 7 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ നാല് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പല ജില്ലകളിലുമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് മൂന്നുവരെ 17 പേര്‍ക്കായിരുന്നു രോഗമുണ്ടായിരുന്നത്. പിന്നീടുള്ള രണ്ടുമാസം കൊണ്ട് 277 പേര്‍ക്ക് രോഗമുണ്ടായി. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ ദിനംപ്രതി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പൂന്തുറയിൽ മത്സ്യവിൽപ്പനക്കാരനിൽ നിന്ന് ഒമ്പത് പേർക്കാണ് രോഗം ബാധിച്ചത്. അവരിൽ നിന്ന് മറ്റുപലർക്കും രോഗം പകർന്നു. നിരവധി ആളുകളുമായാണ് ഇദ്ദേഹം സമ്പർക്കത്തിലേർപ്പെട്ടത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നഗരത്തിൽ രോഗബാധിതരെ കണ്ടെത്താൻ ആന്റിജൻ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

OTHER SECTIONS