കോവിഡ് ; ആശങ്ക ഒഴിയാതെ തലസ്ഥാനം

By online desk .04 08 2020

imran-azhar

 


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയാതെ തലസ്ഥാന നഗരം. ഇന്ത്യയിൽ തന്നെ സമൂഹവ്യാപനം റിപ്പോർട്ടു ചെയ്ത തിരുവനന്തപുരത്ത് കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയായണ്. അഞ്ചുതെങ്ങിൽ 50 പേരിൽ നടത്തിയ പരിശോധനയിൽ 32 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു പഞ്ചായത്ത് ജീവനക്കാരിയും ഉൾപ്പെടുന്നു.

 

 

കൂടാതെ കഴക്കൂട്ടം എഫ് സി ഐ ഗോഡൗണിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഏഴുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.74 പേരെ പരിശോധിച്ചതില്‍ ഏഴ് പേര്‍ക്കാണ് പോസിറ്റീവായത്. ഇവിടെ രോഗം സ്ഥിരീകരിച്ചത് അഞ്ചു ലോറി ഡ്രൈവർമാരും രണ്ടു ചുമട്ടു തൊഴിലാളികളുമാണ് . അതേസമയം ഇന്നലെ നടന്ന പരിശോധനയിൽ ഡിപ്പോ മാനേജർ അടക്കം നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

OTHER SECTIONS