കോവിഡ് പകർച്ച ഫോണിലൂടെയും ; ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പർ നോട്ടുകൾ എന്നിവ പോലുള്ള സുഗമമായ പ്രതലങ്ങളിൽ വൈറസ് 28 ദിവസം തങ്ങിനിൽക്കുമെന്ന് പുതിയ കണ്ടെത്തൽ

By online desk .12 10 2020

imran-azhar

 

 

ഓസ്‌ട്രേലിയ ; മൊബൈൽ ഫോൺ സ്‌ക്രീനുകളിലെ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പർ നോട്ടുകൾ തുടങ്ങിയ മിനുസമാർന്ന പ്രതലങ്ങളിൽ കോവിഡ് 19 വൈറസ് 28 ദിവസം നിലനിൽക്കുന്നുവെന്ന് പുതിയ കണ്ടെത്തൽ. ഓസ്‌ട്രേലിയയിലെ നാഷണൽ സയൻസ് ഏജൻസിയാണ് കോവിഡ് വൈറസിന് കൂടുതൽ ദിവസങ്ങളോളം മിനുസമാർന്ന പ്രതലങ്ങളിൽ നിലനിൽക്കാൻ കഴിയുമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്. ഇരുണ്ടതും ഈർപ്പമുള്ളതുമായ മുറിയിൽ വൈറസ് കൂടുതൽ നേരം ജീവിക്കുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.


കോവിഡ് -19 ന് കാരണമായ വൈറസിന് 28 ദിവസത്തേക്ക് ബാങ്ക് നോട്ടുകൾ, ഫോൺ സ്ക്രീനുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ പ്രതലങ്ങളിൽ നിലനിൽക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. വായുവിൽ തങ്ങിനിൽക്കുന്ന കണങ്ങളിലൂടെയും ഇത് വ്യാപിക്കാമെന്നതിന് തെളിവുകളുണ്ട്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട് അനുസരിച്ച് ലോഹമോ പ്ലാസ്റ്റിക്കോ പോലുള്ള രോഗബാധയുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്ന ഒരാൾക്ക് കോവിഡ് -19 ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കൂടുതൽ ബലമേകുന്നതാണ് ഓസ്‌ട്രേലിയൻ ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

 

ഓസ്‌ട്രേലിയൻ ഏജൻസിയായ സി‌എസ്‌ആർ‌ഒയുടെ പുതിയ ഗവേഷണത്തിൽ കോവിഡ്19 വൈറസിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. 20 സെൽഷ്യസ് താപനിലയിൽ കൊറോണ വൈറസിന് മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ കാണുന്ന ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പർ നോട്ടുകൾ എന്നി വസ്തുക്കളിൽ 28 ദിവസം നിലനിൽക്കുന്നതായി കണ്ടെത്തി. കോവിഡിനെ അപേക്ഷിച്ച് ഇൻഫ്ലുവൻസ വൈറസിന് 17 ദിവസത്തേക്ക് മാത്രമേ ഈ സാഹചര്യങ്ങളിൽ നിലനിൽക്കാൻ കഴിയൂ.

 

വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് 19 വൈറസുകൾ ചൂടുള്ള താപനിലയിൽ കുറഞ്ഞ സമയത്തേക്ക് മാത്രമാണ് അതിജീവിച്ചതെന്നും തണുത്ത താപനിലയിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നും കണ്ടെത്തി. ചില ഉപരിതലങ്ങളിൽ 40 സെൽഷ്യസ് താപനിലയിൽ 24 മണിക്കൂറിനുള്ളിൽ വൈറസ് കൂടുതൽ പകരുന്നതായി കണ്ടു. തുണി പോലുള്ള പരുപരുത്ത പ്രതലമുള്ള പദാർത്ഥങ്ങളേക്കാൾ മിനുസമാർന്ന പ്രതലങ്ങളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കുന്നതായി പരീക്ഷണത്തിൽ കണ്ടെത്തി.


കൈകളും ടച്ച്‌സ്‌ക്രീനുകളും പതിവായി കഴുകേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങൾ. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് ഒരാളുടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുന്നതിന്റെയും ആവശ്യകത ഈ ഫലങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയതും ശീതീകരിച്ചതുമായ ഭക്ഷണത്തിൽ വൈറസിന് അതിജീവിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്ന മുൻ ഗവേഷണങ്ങളെ തങ്ങളുടെ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നുവെന്നും സി‌എസ്‌ആർ‌ഒ ഗവേഷകർ പറയുന്നു.

 

അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയെ തുരത്താൻ കൂടുതൽ കരുതലുകൾ ആവശ്യമാണ്. മൊബൈൽ സ്ക്രീനുകൾ ഉപയോഗശേഷം അണുവിമുക്തമാക്കുക, മൊബൈൽ സ്‌ക്രീനുകളിൽ സ്പർശിച്ചതിനു ശേഷം കൈകൾ മുഖത്തോ വായിലോ സ്പർശിക്കാതിരിക്കുക, തണുത്ത പദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം, താപനില കുറഞ്ഞ മുറികളിലോ സാഹചര്യങ്ങളിലോ ജോലിചെയ്യുന്നവർ മാസ്ക് തുടർച്ചയായി ധരിക്കേണ്ടത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ പഠനങ്ങൾ.

 

 

 

 

OTHER SECTIONS