ആലപ്പുഴ കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

By സൂരജ് സുരേന്ദ്രൻ .22 01 2021

imran-azhar

 

 

ആലപ്പുഴ കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

ഡിപ്പോയിൽ വെച്ച് 37 ജീവനക്കാരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് 15 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

 

രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റുള്ള പത്ത് പേര്‍ അവധിയിലുണ്ടായിരുന്നവരുമാണ്.

 

ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ഇവിടെ നിന്നും മാറ്റി. അതേസമയം സംസ്ഥാനത്ത് ഇന്ന് 6753 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 

OTHER SECTIONS