മഹാരാഷ്ട്രയിൽ 9,181 പേര്‍ക്ക്കൂടി കോവിഡ്

By online desk .10 08 2020

imran-azhar

 

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 9,181 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 5,24,513 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 293 പേര്‍ കൂടി രോഗം ബാധിച്ച്‌ മരിച്ചു. അതോടെ സംസ്ഥാനത്ത് ആകെ 18,050 പേർ മരിച്ചു. ഇന്ന് 6,711 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ സംസ്ഥാനത്ത് 1,47,735 സജീവ കേസുകളാണ് ഉളളതെന്നും 3,58,421 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതായുംആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രധാന നഗരമായ മുംബൈയിൽ ഇതുവരെ 1,24,307 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 97,293പേര്‍ രോഗമുക്തി നേടി. 6845 പേര്‍ മരിച്ചു.

OTHER SECTIONS