കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റമെന്ന് കെ.കെ. ശൈലജ

By sisira.26 12 2020

imran-azhar

 


കേരളത്തില്‍ നടന്ന ഗവേഷണങ്ങളില്‍ കോവിഡ് വൈറസിന്റെ ജനിതകമാറ്റം കണ്ടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 

 

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചതായും കെ.കെ. ശൈലജ പറഞ്ഞു.ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനെ യിലേക്ക് അയച്ചിട്ടുണ്ട്.

 

വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടെന്നും കെ.കെ. ശൈലജ മുന്നറിയിപ്പ് നല്‍കി. യുകെയില്‍ നിന്ന് വന്ന എല്ലാവരെയും കര്‍ശന നിരീക്ഷണത്തിലാക്കും.

 

എയര്‍പോര്‍ട്ടുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ജനിതക മാറ്റം സംഭവിച്ച വൈറസ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത വരുന്നതിന് മുന്‍പ് സംസ്ഥാനത്തേക്ക് എത്തിയവരെയും കര്‍ശന നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

 

OTHER SECTIONS