രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു

By online desk .05 08 2020

imran-azharന്യൂഡൽഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.അതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 19,08,255 ആയി. കൂടാതെ 857 റിപ്പോർട്ട് ചെയ്തു . രാജ്യത്തിതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചത് .39,795 പേരാണ് കൂടാതെ നിലവിൽ ചികിത്സയിലുള്ളത് 5,86,244 പേരാണ് അതേസമയം ഇന്ത്യയിലാകെ 12,82,216 പേർ രോഗമുക്തരായി.

 

 

രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നത് . കോവിഡ് അതിരൂക്ഷമായി ബാധിച്ച ഡൽഹിയിൽ ആശ്വാസമേകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നത് ഡൽഹിയിലെ അനുദിന കോവിഡ് ബാധിതരുടെ എണ്ണം 674 ആയി കുറഞ്ഞു . ആകെ ചികിത്സയിലുള്ളവരുടെ എണ്ണവും 10,000നും താഴെയായി. കൂടാതെ ഡൽഹിയിലെ വൈറസ് മരണവും കുറഞ്ഞിരിക്കുന്നു.

OTHER SECTIONS