സംസ്ഥാനത്തിന്ന് 3,677 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 3356 സമ്പർക്കരോഗികൾ

By sisira.25 02 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തിന്ന് 3677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 4652 പേർ രോഗമുക്തരായി. 3356 സമ്പർക്കരോഗികളാണിന്നുള്ളത്. 14 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

 

യുകെയില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 63,582 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78.

 

51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 9,92,372 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്.

 

3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 228 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂര്‍ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂര്‍ 249, കാസർകോട് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

 

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 3, കൊല്ലം, തൃശൂര്‍, കാസർകോട് 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് 1 വീതം.

 

വിവിധ ജില്ലകളിലായി 2,23,191 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

 

905 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല; ആകെ 372 ഹോട്സ്‌പോട്ടുകളാണുള്ളത്.

 

OTHER SECTIONS