കോവിഡ് ;ലോകത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടി 10 ലക്ഷത്തിലേക്ക് അടുക്കുന്നു

By online desk .03 07 2020

imran-azhar

 

വാഷിംഗ്ടൺ:ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി 10 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,982,299 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അയ്യായിരത്തിലധിയകം പേർ മരിക്കുകയും ചെയ്തു അതോടെ ആകെ മരണം 5.23 ലക്ഷം കടന്നു.

അമേരിക്കയില്‍ രോഗബാധിതര്‍ 28 ലക്ഷം കടന്നു. അമേരിക്കയിൽ നിലവിൽ 2,837,189 രോഗികളാണുള്ളത് കൂടാതെ . 1,31,485 പേർ മട്രിക്കുകയും ചെയ്തു . ബ്രസീലില്‍ മരണം 61,990 ആയി. ഇതുവരെ 1,501,353 പേർക്കാണ് രോഗം ബാധിച്ചത്. റഷ്യയില്‍ മരണം 9,500 കടന്നു. രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് ലോകത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാലാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയിൽ രോഗബാധിതർ ആറുലക്ഷം കടന്നു 18,000ത്തിലേറെ പേര്‍ മരിച്ചു

ലോകത്താകെ ഇതുവരെ 61.39 ലക്ഷത്തിലേറെ പേർ രോഗമുക്തി നേടി 43.18 ലക്ഷത്തോളം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 58,000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

OTHER SECTIONS