ആശങ്കയുയർത്തി കോവിഡ് വ്യാപനം ; ലോകത്തെ കോവിഡ് ബാധിതർ ഒന്നേകാൽ കോടിയോടടുക്കുന്നു

By online desk .10 07 2020

imran-azhar

ന്യൂഡൽഹി: ലോക ജനത്തെ ആശങ്കയിലാക്കി കോവിഡ്. വൈറസ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്നു.ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നതായി റിപ്പോർട്ടുകൾ. 12,378,854 പേർക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് .കൂടാതെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 556,601 ആയി ഉയർന്നു. പുതുതായി 222,825 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 5,404 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

 

ലോകത്തെ കണക്കുകൾ പരിശോധിക്കുകയായെങ്കിൽ വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ് അവിടെ ഇതുവരെ 3,219,999 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ അമേരിക്കയിലാകെ 135,822 മരണങ്ങളും റിപോർട്ട് ചെയ്തു. ബ്രസീലിൻറ്റെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ് ബ്രസീലിലാകെ 1,759,103 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ വൈറസ് ബാധമൂലം 69,254 മരണങ്ങളും ബ്രസീലിൽ റിപ്പോർട്ട് ചെയ്തു .പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ് ഇന്ത്യയിൽ 794,842 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21,623 പേർ കോവിഡ് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു

OTHER SECTIONS