ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു ; മരണം 6,92,358 കടന്നു

By online desk .03 08 2020

imran-azhar

 


വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 6,92,358 പേരാണ് ഇതുവരെ മരിച്ചത്. 1,14,36,724 പേർ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ 2,11,948 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക ,ബ്രസീൽ, ഇന്ത്യ , റഷ്യ , ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതർ കൂടുതൽ ഉള്ളത്.

 


അമേരിക്ക-48,13,308, ബ്രസീൽ-27,33,677, ഇന്ത്യ-18,04,702, റഷ്യ-8,50,870, ദക്ഷിണാഫ്രിക്ക-5,11,485, മെക്സിക്കോ-4,34,193, പെറു-4,28,850, ചിലി-3,59,731, സ്പെയിൻ-3,35,602, കൊളംബിയ-3,17,651.എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ നിരക്ക് .അമേരിക്ക-1,58,340, ബ്രസീൽ-94,130, ഇന്ത്യ-38,161, റഷ്യ-14,128, ദക്ഷിണാഫ്രിക്ക-8,366, മെക്സിക്കോ-47,472, പെറു-19,614, ചിലി-9,608, സ്പെയിൻ-28,445, കൊളംബിയ-10,650 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.

 

OTHER SECTIONS