നാടാകെ നിശ്ചലമാകണം..!! നിയന്ത്രണങ്ങൾ കടുപ്പിച്ച് മുഖ്യമന്ത്രി

By Sooraj Surendran.25 03 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയിലുള്ള സൗഹൃദ സന്ദര്‍ശനങ്ങള്‍ ഉൾപ്പെടെയുള്ള എല്ലാ യാത്രകളും കർശനമായി മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ പാസോ കയ്യിൽ കരുതണം. ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യങ്ങൾക്ക് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. അതും ഒരു വീട്ടിൽ നിന്നും ഒന്നോ, രണ്ടോ ആളുകൾ മാത്രം. സർക്കാർ മുന്നോട്ട് വെയ്ക്കുന്ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പല തരത്തിലുള്ള ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പോലീസ് ഇതു മടക്കി നല്‍കും. യാത്ര ചെയ്യുന്ന ആള്‍ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല. വ്യക്തമായ കാരണങ്ങള്‍ കൂടാതെയും നിര്‍ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

 

OTHER SECTIONS