താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ൻ തന്റെ വീട് നൽകാമെന്ന് കമൽഹാസൻ

By Sooraj Surendran.25 03 2020

imran-azhar

 

 

ചെന്നൈ: രാജ്യത്ത് കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ താത്കാലിക ആശുപത്രി സജ്ജീകരിക്കാൻ തന്റെ പഴയ വീട് വിട്ടുനൽകാമെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് കമൽഹാസൻ വീട് വിട്ടുനൽകാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. തന്‍റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ സേവിക്കാന്‍ തയാറാണെന്നും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കമൽഹാസൻ പറഞ്ഞു.

 

OTHER SECTIONS