കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ബാധ്യത നിര്‍മാണ കമ്പനികള്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍

By sisira.14 01 2021

imran-azhar

 


ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ അതിന്റെ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ.

 

സര്‍ക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം.

 

അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം.

 

എന്നാല്‍ മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ളപോലെ തന്നെയാണ് കോവിഡ് വാക്സിനുമുള്ള നിയമപരമായ വ്യവസ്ഥകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

OTHER SECTIONS