രാജ്യത്ത് ടിപിആർ കുറയുന്നു; 24 മണിക്കൂറിനിടെ 35,342 പേർക്ക് കോവിഡ്; 483 മരണം

By sisira.23 07 2021

imran-azhar

 

 

 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 483 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 419470 ആയി ഉയർന്നു.

 

1.34 ശതമാനമാണ് മരണ നിരക്ക്. 38740 പേർ രോഗമുക്തി നേടി. നിലവിൽ 405513 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

 

വാക്സീനേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് ഇത് വരെ 42,34,17,030 ഡോസ് വാക്സീൻ നൽകി കഴിഞ്ഞു.

 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നുവെന്നതാണ് ആശ്വാസം നൽകുന്നു. കഴിഞ്ഞ 32 ദിവസമായി ടിപിആർ അഞ്ച് ശതമാനത്തിന് താഴെയാണ്. നിലവിൽ 2.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

OTHER SECTIONS