കൊടിക്കുന്നിലിന്‍റെ ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ചു

By praveen prasannan.13 Oct, 2017

imran-azhar

കൊല്ലം: കൊടിക്കുന്നില്‍ സുരേഷിന്‍റെ ഉപവാസ വേദിയില്‍ മഹിളാ മോര്‍ച്ച ചാണകവെള്ളം തളിച്ചു. റെയില്‍വേ അവഗണനയ്ക്കെതിരെ കൊടിക്കുന്നില്‍ ഉപവാസ സമരം നടത്തിയതിന് പിന്നാലെയാണ് സംഭവം.

കൊട്ടാരക്കരയിലാണ് സംഭവം. ചാണക വെള്ളം തളിക്കലില്‍ ജില്ലാ സെക്രട്ടറി ഗോപകുമാര്‍ ഉള്‍പ്പെടെ പങ്കെടുത്തു. എന്നാല്‍ ചാണക വെള്ളം തളിച്ചത് കൊടിക്കുന്നില്‍ ദളിതനായതിനാലാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പട്ടികജാതി~പട്ടികവര്‍ഗ്ഗ പീഢന വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ജാതീയമായി കൊടിക്കുന്നിലിനെ ആക്ഷേപിക്കുകയായിരുന്നു ലക്ഷ്യം.

ബി ജെ പിക്കും മഹിള മോര്‍ച്ചയ്ക്കുമെതിരെ കേസ് നല്‍കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

OTHER SECTIONS