പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവജനങ്ങളെ സ്വാധീനിക്കാൻ ശ്രമം; മുന്നറിയിപ്പുമായി സിപിഎം

By Vidyalekshmi.17 09 2021

imran-azhar

 

തിരുവനന്തപുരം: തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സി പി എം. പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി സിപി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

 

യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പിലുണ്ട്.

 


കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണം. മുസ്ലീംകള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

 

OTHER SECTIONS