ജിഷ്ണുവിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പം നിന്നവര്‍ക്ക് പാര്‍ട്ടി അംഗത്വം നഷ്ടമായി

By S R Krishnan.04 Apr, 2017

imran-azharനാദാപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട സി. ഐ. ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് പാര്‍ട്ടി തീരുമാനം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ സഹായിച്ചവര്‍ക്കാണ് പാര്‍ട്ടി പുറത്തേക്കുള്ള വഴി തെളിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ജിഷ്ണു മരിച്ച വിവരമറിഞ്ഞ ഉടനെ പാമ്പാടി നെഹ്‌റു കോളേജില്‍ പോവുകയും മരണത്തില്‍ സംശയമുണ്ടെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്ത സി. പി. എമ്മിന്റെ പ്രവര്‍ത്തകര്‍ക്കാണ് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. വി.എസ്.അച്യുതാനന്ദന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചതും സന്ദര്‍ശന വിവരം മറ്റുള്ളവരെ അറിയിച്ച് ആളെ കൂട്ടിയതും സി. ഐ. ടി. യു സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ മരണത്തില്‍ സി പി എം പ്രവര്‍ത്തകരായ മാതാപിതാക്കളെ സഹായിച്ചതിന്റെ പേരില്‍ അംഗത്വം നല്കാത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.

OTHER SECTIONS