സിപിഐഎം നേതാക്കളുടെ ഗൃഹ സന്ദര്‍ശനം ഇന്നു മുതല്‍

By Meghina.24 01 2021

imran-azhar

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഐഎം നേതാക്കളുടെ ഗൃഹസന്ദര്‍ശനം ഇന്നു മുതല്‍ 31 വരെ നടക്കും.

 

 

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും നിര്‍ദേശങ്ങള്‍ തേടിയുമാണ് നേതാക്കള്‍ വീടുകളിലെത്തുന്നത്.

 

ജനങ്ങളെ കേള്‍ക്കുക, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുക.

 

തൃശൂരില്‍ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വീടുകള്‍ സന്ദര്‍ശിക്കും.

 

ഇതിനു പുറമേ ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തും നടത്തും.

 

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച ജനപിന്തുണയാണ് എല്‍ഡിഎഫിന് ലഭിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞു.

 

ഇത് സര്‍ക്കാരിനുള്ള അംഗീകാരമാണ്. ജനോപകാര പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വര്‍ഗീയതയുമായി ഇടതുപക്ഷ സര്‍ക്കാര്‍ സന്ധി ചെയ്തില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

OTHER SECTIONS