'പെരുമഴയിൽ ഒറ്റയാൻ പ്രതിരോധം': ബിജെപി മാർച്ചിനിടെ പതാക ഉയർത്തി സിപിഎമ്മുകാരൻ

By Sooraj Surendran.19 09 2020

imran-azhar

 

 

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. യൂത്ത് കോൺഗ്രസിന്റെയും, ബിജെപിയുടെയും പ്രതിഷേധത്തിൽ നിരവധി പേർക്കാണ് ഇതുവരെ പരിക്ക് പറ്റിയിട്ടുള്ളത്. ഇന്ന് കൊച്ചിയിൽ ബിജെപിയുടെ പ്രതിഷേധ മാർച്ച് നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ക്യാമറയിൽ പകർന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബിജെപിയുടെ പ്രതിഷേധ മാർച്ചിനിടയിൽ സിപിഎമ്മിന്റെ പതാക ഉയർത്തി മാർച്ചിന് മുന്നിൽ നിൽക്കുന്നതാണ് സംഭവം. പിന്നീട് പോലീസ് ഇയാളെ പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളിൽ നിന്നും കാണാം.

 

OTHER SECTIONS