പൗരത്വ ഭേദഗതി നിയമം; സംഘടനകള്‍ ചേരിതിരിഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമെന്ന് സിപിഎം

By online desk.15 12 2019

imran-azhar

 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സിപിഎം രംഗത്ത്. പ്രത്യേകമായി ചില സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നതിനെ അനുകൂലിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


വലിയ പ്രക്ഷോഭമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയരുന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഇതിനെതിരെ ജനങ്ങള്‍ അണിനിരക്കുന്നത്. സംഘടനകള്‍ ചേരിതിരിഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പിന് ഇടയാക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ജനങ്ങളുടെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സിപിഎം. ആവശ്യപ്പെട്ടു.


അതേസമയം, ചൊവ്വാഴ്ചയിലെ ഹര്‍ത്താലിന് ഒരു സംഘടനകളും നോട്ടിസ് നല്‍കിയിട്ടില്ലെന്നും ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്നും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയിലെ ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് യൂത്ത് ലീഗും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

OTHER SECTIONS