യുഎപിഎ കേസ് : പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്, കാനത്തിനെതിരെ കടുത്ത വിമർശനം

By Chithra.14 12 2019

imran-azhar

 

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് പിടിയിലായ സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച കാനം രാജേന്ദ്രനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

 

പന്നിയങ്കരയിൽ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎം കടുത്ത വിമർശനം ഉയർത്തിയിരിക്കുന്നത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേംനാഥായിരുന്നു പ്രധാനമായും വിമർശനം ഉന്നയിച്ചത്. രാജൻ കേസിൽ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളതെന്നും സിപിഎം ചോദിക്കുന്നു.

 

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളുണ്ടെന്നും സിപിഎം വ്യക്തമാക്കി. തെളിവുകൾ പൊലീസ് സൃഷ്ടിച്ചതല്ലെന്നും അവരുടെ വീടുകളിൽ നിന്ന് കണ്ടെത്തിയതാണെന്നും പാർട്ടി പറയുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം സ്വയം വിളിച്ചതാണ് അല്ലാതെ പൊലീസ് വിളിപ്പിച്ചതല്ല. ഇവരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്നതാണെന്നും പ്രേംനാഥ് വ്യക്തമാക്കുന്നു.

OTHER SECTIONS