സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു

By സൂരജ് സുരേന്ദ്രന്‍.25 09 2021

imran-azhar

 

 

ന്യൂ ഡൽഹി: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

 

ഭർത്താവ്: പരേതനായ സർവേശ്വര സോമയാജലു യെച്ചൂരി. മക്കൾ: സീതാറാം യെച്ചൂരി, ബീമാ ശങ്കർ.

 

സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു കൽപകം യെച്ചൂരി. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസിനു കൈമാറി.

 

കൽപകത്തിന്റെ ആഗ്രഹമനുസരിച്ചാണ് തീരുമാനം.

 

ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

 

OTHER SECTIONS