സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; പി.കെ. ശശിക്കെതിരെ നടപടിയെന്ന് സൂചന

By anju.12 10 2018

imran-azhar

ലൈംഗിക പീഡന വിവാദത്തില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. നാളെ സംസ്ഥാന സമിതിയും ചേരുന്നുണ്ട്.

 

അന്വേഷണ കമ്മീഷന് ലഭിച്ച വിവരങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കണ്ടെത്തല്‍ എന്നാണ് സൂചന. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചില കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

 

OTHER SECTIONS