ലോക്സഭാ തിരഞ്ഞെടുപ്പ്; റീ പോളിംഗ് ആവശ്യപ്പെട്ട് സിപിഎം

By Sooraj Surendran .15 04 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൽ റീ പോളിംഗ് ആവശ്യപ്പെട്ട് സിപിഎം. വോട്ടെടുപ്പിൽ അട്ടിമറി നടന്നെന്നാരോപിച്ച് ബംഗാളിലും ത്രിപുരയിലുമാണ് സിപിഎം റീ പോളിംഗ് ആവശ്യപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലെ 464 ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്നാണ് ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയവരെ ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്തുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. പല ബൂത്തുകളിലും സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.

OTHER SECTIONS