സന്ദീപ് കുമാറിന്റെ കൊലപാതകം; വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം

By vidya.03 12 2021

imran-azhar

 

തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം.അമ്മയുടെ ജോലിക്കാര്യത്തില്‍ ജിഷ്ണുവും സന്ദീപ് കുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു എന്നത് സൃഷ്ടിച്ചെടുത്ത കഥയാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം സനല്‍കുമാര്‍ പറഞ്ഞു.

 


ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും ഇവിടുത്തെ താത്കാലിക ജീവനക്കാരിയാണെന്നാണ് കരുതുന്നതെന്നും സനല്‍കുമാര്‍ പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയ്ക്ക് ജോലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടോ എന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

 


ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു.

 

OTHER SECTIONS