ബന്ധുനിയമനം: ജലീലിനെ പിന്തുണച്ച് സി.പി.എം

By Online Desk.09 11 2018

imran-azhar

 

 

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീലിനെ പിന്തുണച്ച് സി.പി.എം. ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടേയെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

 

ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ ധാരണയും ഇതാണ്. ബന്ധുനിയമന ആരോപണത്തിന്റെ പേരില്‍ കെ.ടി ജലീലിനെ സി.പി.എം നിലവില്‍ കൈവിടില്ലെന്ന് വ്യക്തമായി. നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എ.കെ.ജി സെന്ററിലെത്തി കോടിയേരിയെ കണ്ട് ജലീല്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

 

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രതിപക്ഷം ജലീലിനെതിരേയുള്ള സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യൂത്ത്‌ലീഗാണ് വിഷയം ഉയര്ത്തിക്കൊണ്ടുവന്നത്. പി.കെ. ശശിയുമായിബന്ധപ്പെട്ട ലൈംഗികാരോപണ പരാതി ഇന്നലെ യോഗം പരിഗണിച്ചില്ല.

 

 

 

OTHER SECTIONS