By anju.11 10 2018
ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കും. പാര്‍ട്ടി സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനുമാണ് പരാതി അന്വേഷിച്ചത്. പരാതിക്കാരിയില്‍നിന്നും ശശിയില്‍നിന്നും അന്വേഷണക്കമ്മീഷന് മൊഴിയെടുത്തിരുന്നു. പരാതിയില്‍ പ്രതിപാദിച്ചിരുന്ന വ്യക്തികളില്‍നിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. ഗൂഢാലോചന നടന്നെന്ന പി.കെ.ശശിയുടെ പരാതിയിലും നടപടിയുണ്ടാകും.
പാര്‍ട്ടി സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനുമാണ് പരാതി അന്വേഷിച്ചത്. പരാതിക്കാരിയില്‍നിന്നും ശശിയില്‍നിന്നും അന്വേഷണക്കമ്മീഷന് മൊഴിയെടുത്തിരുന്നു. പരാതിയില്‍ പ്രതിപാദിച്ചിരുന്ന വ്യക്തികളില്‍നിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സി പി എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വെക്കും.
ഈ യോഗത്തിലായിരിക്കും ശശിക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തില്‍ ഔപചാരികമായി തീരുമാനമെടുക്കുക. എന്നാല്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റിന് അധികാരമില്ല. സംസ്ഥാന കമ്മറ്റിക്കാണ് നടപടി സ്വീകരിക്കാന്‍ അധികാരമുള്ളത്. ശനിയാഴ്ച നടക്കുന്ന സി പി എം സംസ്ഥാന കമ്മറ്റിയിലാകും ശശിക്കെതിരെ നടപടി തീരുമാനിക്കുക.
.