സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ മഹാസംഗമം സംഘടിപ്പിക്കും

By Sooraj Surendran.03 03 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അനാസ്ഥക്കെതിരെ സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുന്നു.

 

ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടിരിക്കുകയാണ്. മഹാസംഗമത്തിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് ഉദ്യോഗാർത്ഥികളുടെ നീക്കം.

 

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയറ്റിന് മുന്നില്‍ അണിനിരത്തും.

 

അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ മരണം വരെ സമരവുമായി മുന്നോട്ട് പോകുമെന്ന ശക്തമായ നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

 

OTHER SECTIONS