സമയപരിധി ലംഘിച്ച്‌ പടക്കം പൊട്ടിച്ച രണ്ടുപേർക്കെതിരെ കേസ് എടുത്തു

By UTHARA.08 11 2018

imran-azhar

മുംബൈ : സുപ്രീംകോടതിവിധിക്കെതിരെ സമയ പരിധി ലംഘിച്ച്‌ പടക്കം പൊട്ടിച്ച രണ്ടുപേർക്കെതിരെ പോലീസ് കേസ് എടുത്തു . രാത്രി 8 മണിമുതല്‍ 10 മണിവരെയാണ് ദീപാവലി പോലുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി വിധിയെയാണ് ലംഘിച്ചിരിക്കുന്നത് .ഈ വിധി ലംഘിക്കുന്ന രാജ്യത്തെ ആദ്യ കേസുകൊടിയാണ് ഇത് . ഷക്കീല്‍ അഹമ്മദ് ഷെയ്ക്കാണ് അര്‍ദ്ധരാത്രി പടക്കംപൊട്ടിച്ചെന്നാരോപിച്ച്‌ പൊലീസിന് പരാതി നൽകിയത് .ഐ പി സി സെക്ഷന്‍188 വകുപ്പ് പ്രകാരം ആണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത് .

OTHER SECTIONS