കവര്‍ച്ചാ നാടകം; ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍

By uthara.11 Sep, 2018

imran-azhar


നോയിഡ: ജിംനേഷ്യം തുടങ്ങാന്‍ പിതാവ് പണം നൽകാത്തതിന്റെ പേരിൽ കവർച്ച നാടകം നടത്തി അച്ഛന്റെ കൈയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍. ആയുധ ധാരികളായ ഏഴംഗ സംഘം തന്നെ ആക്രമിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതി പോലീസിൽ അറിയിച്ചിരുന്നു .പരാതിയെ തുടർന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് മകൻ പ്രതിയാണന്നുള്ള വിവരം അറിയുന്നത് .പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു .ചിട്ടിപിടിച്ച തുകയാണ് എന്ന് മാത്രമേ പ്രതിയുടെ സുഹൃത്തുക്കൾക്ക് അറിവുണ്ടായിരുന്നുള്ളു .

OTHER SECTIONS