ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

By sruthy sajeev.12 Aug, 2017

imran-azhar


തിരുവനന്തപുരം. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുത്തരവ്. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. മരണവുമായി ബന്ധപെ്പട്ട് അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വെളിപെ്പടുത്തല്‍ നടത്തിയത്. 'കലാകൌമുദി' വാരികയിലാണ് ചന്ദ്രമണി ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

 


ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപെ്പട്ട് എന്‍സിപി കോട്ടയം ജില്‌ളാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറ
ുകയായിരുന്നു.

 

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്നും ഒരു പ്രമുഖ നേതാവ് ഫോണിലൂടെ നടത്തിയ കനത്ത തെറി വിളികള്‍ പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നുമാണ് വെളിപ്പെടുത്തല്‍.

loading...