ജിഷ്ണുവിന്‍റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

By praveen prasannan.11 Jan, 2017

imran-azhar

തൃശൂര്‍: പാന്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് തൃശൂൂര്‍ റൂറല്‍ ഡി വൈ എസ് പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല.

റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാറണിനര്‍ ഉത്തരവ് പ്രകാരമാണ് അന്വേഷണം. ആത്മഹത്യക്ക് പിന്നിലെ ദുരൂഹതകള്‍ കണ്ടെത്തുകയാണ് അന്വേഷണത്തിന്‍റെ ലക്ഷ്യം.

ക്രൈംബ്രാഞ്ച് സമഘം അടുത്ത ദിവസം കോളേജിലെത്തി തെളീവെടുക്കും. അധ്യാപകരുള്‍പ്പെടെയുളളവരില്‍ നിന്ന് സംഘം മൊഴിയെടുക്കാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് ശാസിച്ചതാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കോളേജധികൃതര്‍ പറയുന്നു.

എന്നാല്‍ ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ വച്ച് മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം ജിഷ്ണു കോപ്പിയടിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS