പെരിയ ഇരട്ടക്കൊല;ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

By ANJU.20 05 2019

imran-azhar

 


കാസര്‍കോഡ് ;പെരിയ ഇരട്ടക്കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

ഫെബ്രുവരി 17 ന് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി.ഫെബ്രുവരി 19 ന് അറസ്റ്റിലായ ഒന്നാം പ്രതി പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നതോടെയാണ് അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

 

സി.പി.എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന്‍ ഒന്നാം പ്രതിയായ പ്രതിപ്പട്ടികയില്‍ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരും ഉള്‍പ്പെടുന്നു. മൊത്തം 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത് .ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

OTHER SECTIONS