മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസ്: അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; സാമ്പത്തിക ഇടപാടുകളും പരിശോധിക്കും

By RK.14 10 2021

imran-azhar

 


തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും.

 

ഇറ്റലിയിലെ റോമിലാണ് തൃശൂര്‍ സ്വദേശിനി അനിത പുല്ലയില്‍ താമസിക്കുന്നത്. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയാണ്.

 

കഴിഞ്ഞ മൂന്ന് വര്‍ഷമായി മോന്‍സണ്‍ മാവുങ്കലിനെ അറിയാമെന്നും മോന്‍സന്റെ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടയായിട്ടുണ്ടെന്നും അനിത പറഞ്ഞിട്ടുണ്ട്. എന്നാല്‍, മോന്‍സന്റെ ചില പെരുമാറ്റങ്ങള്‍ സംശയം ജനിപ്പിച്ചിരുന്നുവെന്നും അനിതവ്യക്തമാക്കിയിട്ടുണ്ട്.

 

പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അനിത. പ്രവാസി മലയാളി സംഘടനയിലേക്ക് അനിത എത്തുന്നതിന് മുന്‍പ് തന്നെ മോന്‍സണ്‍ സംഘടനയില്‍ അംഗമാണ്. സംഘടനയിലെ പ്രവര്‍ത്തകരാണ് അനിതയ്ക്ക് മോന്‍സണെ പരിചയപ്പെടുത്തിയതെന്നും അനിത വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

OTHER SECTIONS