അന്ന് എനിക്ക് ശബ്ദിക്കാനായില്ല: ഇന്ന് മക്കള്‍ക്ക് എന്നെ പേടിയാണെന്ന് ഏഴുവയസുകാരന്റെ അമ്മ

By online desk.30 03 2019

imran-azhar

കൊച്ചി: ''തെറ്റുപറ്റിപ്പോയി, അതിന്റെ ദുരിതമനുഭവിക്കുന്നത് എന്റെ മകനും. ആ സമയത്ത് എനിക്ക് ഒന്നും ശബ്ദിക്കാനായില്ല...''– ഇത്രയും പറഞ്ഞപ്പോള്‍ തൊടുപുഴയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ അമ്മയുടെ വാക്കുകളിടറി. ''അവനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ കട്ടിലില്‍നിന്ന് വീണെന്ന് ഡോക്ടറോട് കള്ളം പറയേണ്ടിവന്നു. പേടികൊണ്ടാണത്. ഡോക്ടറോട് പറയുമ്പോള്‍ അരുണ്‍ അടുത്തുണ്ടായിരുന്നു.

 


ആംബുലന്‍സില്‍ കോലഞ്ചേരി ആശുപത്രിയില്‍ വന്നപ്പോഴും ഒപ്പമുണ്ടായിരുന്നു. എന്റെയും മക്കളുടെയും സുരക്ഷിതത്വംകൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച് പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്, എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്‌സിലുണ്ടായിരുന്നത്''– അവര്‍ പറഞ്ഞു.


''എന്റെ മക്കള്‍ക്കിപ്പോള്‍ എന്നെ പേടിയാണ്. ഇളയമകന്‍ ആശുപത്രിയില്‍വെച്ച് എന്നെ കണ്ടിട്ട് അരികിലേക്കു വരാന്‍ പോലും കൂട്ടാക്കിയില്ല. എന്നെ എന്റെ കുട്ടികളില്‍നിന്ന് അകറ്റാനാണ് അരുണ്‍ ശ്രമിച്ചതെന്ന് മനസ്‌സിലാക്കാന്‍ കഴിഞ്ഞില്ല''– വിങ്ങലുകള്‍ക്കിടയില്‍ യുവതി പറഞ്ഞുകൊണ്ടേയിരുന്നു.''ഭര്‍ത്താവിന്റെ മരണശേഷം കുട്ടികള്‍ക്ക് അവരുടെ അച്ഛന്റെ വേര്‍പാടിന്റെ വിഷമം മാറ്റാനായി അളവിലധികം ലാളന നല്കി. എന്നാല്‍, അരുണിനൊപ്പം താമസമായതോടെ അയാളുടെ നിര്‍ബന്ധപ്രകാരം അവരെ ലാളിക്കുന്നത് കുറച്ചു. ആണ്‍കുട്ടികളാണ് അവരെ ഒരുപാട് ലാളിച്ചാല്‍ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നാണ് അയാള്‍ പറഞ്ഞിരുന്നത്''.


''ഭര്‍ത്താവിന്റെ മരണശേഷം, തുടര്‍ന്നുള്ള നിസ്‌സഹായാവസ്ഥയില്‍ സംരക്ഷകനായിട്ടാണ് ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണെത്തിയത്. കുട്ടികളെ ഉപദ്രവിച്ചശേഷം അതിനെ ന്യായീകരിക്കാനുള്ള കഴിവുണ്ടായിരുന്നു അയാള്‍ക്ക്. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ട്, അതിനെ തിരുത്തണം എന്ന രീതിയിലായിരുന്നു പറഞ്ഞിരുന്നത്''.


''മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവര്‍ക്ക് ധൈര്യം വരൂവെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഇളയമകന്‍ കിടക്കയില്‍ മൂത്രമൊഴിച്ചത് ശ്രദ്ധയില്‍പ്പെട്ട അരുണ്‍ മൂത്തമകനെ വിളിച്ചുണര്‍ത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാന്‍ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുണ്‍. പേടിയോടെ മാറിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയത്...''


കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ സന്ദര്‍ശകലോബിയിലെ ആദ്യ ബെഞ്ചില്‍ അമ്മയുടെ തോള്‍ചാരി കരഞ്ഞു തളര്‍ന്നിരിക്കുകയായിരുന്നു യുവതി. ഇവര്‍ ബി.ടെക് ബിരുദധാരിയാണ്. പഠനത്തില്‍ സമര്‍ഥയായിരുന്നു. എസ്.എസ്.

OTHER SECTIONS