വിദ്യാര്‍ഥിനികളോട് നഗ്നതാ പ്രദര്‍ശനം: ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ അധ്യാപകനെ പുറത്താക്കി

By online desk.23 10 2018

imran-azhar

 

 

ബാലരാമപുരം: വിദ്യാര്‍ഥിനികളോട് ക്ലാസിലെത്തി നഗ്‌നത പ്രദര്‍ശിപ്പിച്ച താത്കാലികാധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരം ബാലരാമപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ സോഷ്യല്‍ സയന്‍സ് വിഷയത്തിലെ താത്കാലികാധ്യാപകനായ കല്ലിയൂര്‍ ഊക്കോട് സ്വദേശി അനീഷിനെയാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തര പരാതിയെ തുടര്‍ന്ന് പുറത്താക്കിയത്. ഈ വര്‍ഷമാണ് ഡി.വൈ.എഫ്.ഐ നേമം ഏര്യാ കമ്മിറ്റി അംഗം കൂടിയായ അനീഷിനെ സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താത്കാലികാധ്യാപകനായി നിയമനം നല്‍കിയത്. തുടര്‍ന്ന് നിരവധി തവണയായി ഇയാള്‍ തങ്ങളോട് ലൈംഗികചുവയുള്ള പെരുമാറ്റമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനികള്‍ പ്രധാനാധ്യാപികയോട് പരാതിപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇയ്യാള്‍ വീണ്ടും കല്‍സ്സിലെത്തി വിദ്യാര്‍ഥിനികളോട് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ടി.സി ആവശ്യപ്പെട്ട് രംഗത്തെത്തിയാതോടുകൂടിയാണ് രക്ഷിതാക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിസിപ്പളിന്റെ ഓഫീസ് മുറിയില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാക്കളും പോലീസും സ്‌കൂളിലെത്തി അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടുപോയത് പ്രകോപനമുണ്ടാക്കി. തുടര്‍ന്ന് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ.എം സുധീര്‍, മുന്‍ വിദ്യാഭ്യാസ സ്റ്റാസ്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ. അര്‍ഷാദ്, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി, എന്നിവര്‍ പി.ടി.എയുമായി നടത്തിയ ചര്‍ച്ചയില്‍ ഇയാളെ പുറത്താക്കാന്‍ പ്രധാനാധ്യാപിക അറിയിക്കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല. ബാലരാമപുരം പോലീസെത്തി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

 

 

OTHER SECTIONS