അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോവാൻ ശ്രമം 15 കാരനും സുഹൃത്തുക്കളും പിടിയിൽ

By online desk .23 01 2021

imran-azhar

 


നാഗ്പുര്‍: അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച 15 കാരനും, സുഹൃത്തുക്കളും പിടിയിൽ നാഗ്പുരില്‍ താമസിക്കുന്ന 15 കാരനും സുഹൃത്തുക്കളായ സുരേഷ് കോരാഡ്ക്കര്‍(19) 17-കാരന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പതിനഞ്ചുകാരന്റെ അമ്മയും പ്രദീപും തമ്മിൽ അടുപ്പത്തിലാണെന്നാണ് പോലീസ് പറയുന്നത്. അതിനെച്ചൊല്ലി കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായതായും പോലീസ് പറയുന്നു. തുടര്‍ന്ന് അമ്മയുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാന്‍ 15-കാരന്‍ തീരുമാനിക്കുകയായിരുന്നു.

 

 

ജഗ്നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ സംഘം ഇയാളെ ബലമായി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ പോലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടി. ഇതോടെ മൂന്നംഗസംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. പ്രദീപ് 15 കാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും വിവരമറിയിച്ചിരുന്നു. പോലീസിലും പരാതി നല്‍കി. തുടര്‍ന്നാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.

OTHER SECTIONS