മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

By RK.01 12 2021

imran-azhar


കൊച്ചി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് നടപടി.

 

കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമാറിനെതിരായ കേസ്. ഈ സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

 

ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂറിന്റെ പരാതിയിലാണ് കേസെടുത്തത്.

 

 

 

 

 

OTHER SECTIONS