ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും , കേസ് പുറത്തുകൊണ്ട് വന്നത് കലാകൗമുദി

By Web desk.12 Aug, 2017

imran-azhar


തിരുവനന്തപുരം. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐജി: എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണി കലാകൗമുദി വാരികയില്‍ നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണത്തിലെത്തിച്ചത്.

 

എന്നാല്‍ മനോരമ ചാനല്‍ അടക്കം നിരവധി മാധ്യമങ്ങള്‍ ഇത് തങ്ങളാണ് പുറത്തു കൊണ്ടുവന്നതെന്ന അവകാശ വാദം ഉന്നയിച്ച് ഇപ്പോള്‍ രംഗത്തുണ്ട്. ജൂലൈ 30 ഞായറാഴ്ച വിപണിയിലെത്തിയ കലാകൗമുദി വാരികയിലെ വെളിപ്പെടുത്തല്‍ ഫോളോഅപ്പ് ചെയ്യുകയായിരുന്നു ചാനലുകളും മറ്റ്
മാധ്യമങ്ങളും. ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപെ്പട്ട് എന്‍സിപി കോട്ടയം ജില്‌ളാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് അന്വേഷണം.

 

ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച
പരാതി തുടര്‍ നടപടികള്‍ക്കായി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറുകയായിരുന്നു. ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്നും ഒരു പ്രുഖ നേതാവ് ഫോണിലൂടെ നടത്തിയ അസഭ്യ വര്‍ഷത്തിനു പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നുമാണ് കലാകൗമുദി വാര
ികയില്‍ ചന്ദ്രമണിയും സന്തത സഹചാരിയായ സതീഷ് കല്ലുകുളവും വെളിപ്പെടുത്തിയത്.

 

ഭാര്യ ചന്ദ്രമണിയുടെ വാക്കുകള്‍


ഉഴവൂര്‍ വിജയന്‍ കായംകുളത്ത് ഒരു വീടു പാലുകാച്ചിന് പോയതിന്റെ പേരിലായിരുന്നു തെറിവിളി. ചന്ദ്രമണിയുടെ വെളിപെ്പടുത്തലുകള്‍ ഇങ്ങിനെ.'എന്റെ ചേച്ചിയുടെ മകളുടെ കല്യാണ ദിവസമുണ്ടായ വിഷയമാണ് വിജയേട്ടനെ മാനസികവും ശാരീരികവുമായി തളര്‍ത്തിയത്. ഞങ്ങള്‍ കല്യാണത്തലേന്ന് ആലപ്പുഴയ്ക്കു പോയി. എപേ്പാഴും ഒപ്പമുള്ള രണ്ടു പേരെ വിജയേട്ടനെ ഏല്‍പ്പിച്ചിട്ടാണ് പോയത്. കല്യാണ ദിവസം കൃത്യമായി എത്താം എന്ന് അദ്ദേഹം ഉറപ്പു നല്‍കി'' അന്ന് കായംകുളത്ത് ഒരു വീടിന്റെ പാലുകാച്ചുണ്ടായിരുന്നു. വിജയേട്ടന്‍ പാലുകാച്ചിന് പോയത് ഒരു നേതാവിന് ഇഷ്ടപെ്പട്ടില്‌ള. പാലുകാച്ചു കഴിഞ്ഞ് കാറില്‍ മടങ്ങുന്‌പോള്‍ നേതാവ് വിജയേട്ടനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. അസഭ്യം തന്നെയാണ് പറഞ്ഞത്.'

ആ സംഭവം വിജയേട്ടനെ തകര്‍ത്തു

'ആ സംഭവം വിജയേട്ടനെ മാനസികമായി തകര്‍ത്തു. ഇങ്ങനെയൊരു സന്ദര്‍ഭം അദ്ദേഹത്തിന് മുന്പ് അനുഭവിക്കേണ്ടി വന്നിട്ടില്‌ള. നേതാവ് അസഭ്യം പറഞ്ഞ സമയത്ത് വിജയേട്ടന് ചെറിയ വിറയലുണ്ടായി. നന്നായി വിയര്‍ക്കുകയും ചെയ്തു. അസഭ്യ വര്‍ഷം വന്നപേ്പാള്‍ സതീഷ് ഫോണ്‍ തട്ടിപ്പറിച്ചു.
( ഉഴവൂര്‍ വിജയന്റെ സന്തത സഹചാരിയാണ് സതീഷ്). സതീഷ് സംസാരിക്കാന്‍ ശ്രമിച്ചപേ്പാള്‍ നേതാവ് ഫോണ്‍ കട്ടു ചെയ്തു. തുടര്‍ന്ന് സതീഷ് വിജയേട്ടനെ ആശുപത്രിയില്‍ എത്തിച്ചു. പാലുകാച്ചു നടന്ന വീടിന്റെ ഉടമ പാര്‍ട്ടിക്കാരനല്‌ള. വിജയേട്ടന്റെ അടുത്ത സുഹൃത്താണ്. വലിയ സ്‌നേഹബന്ധമാണ് വിജയേട്ടന്. പകെഷ 'ആ ഒരു' നേതാവ് വിജയേട്ടന് എതിരായിരുന്നു.'' ചേച്ചിയുടെ മകളുടെ വിവാഹം നടത്തിക്കേണ്ട ആളാണ് പാലുകാച്ചിനു പോയി ഇത്രയും തെറി കേട്ടത്. രണ്ടു പഴം മാത്രമാണ് പാലുകാച്ചു വീട്ടില്‍ നിന്ന് വിജയേട്ടന്‍ കഴിച്ചത്. എന്നാല്‍ പാലുകാച്ചു വീട്ടില്‍ നിന്ന് ഒരു സ്യൂട്ട്‌കെയ്‌സ് നിറയെ പണവുമായാണ് വിജയേട്ടന്‍ പോയതെന്ന് നേതാവ് പറഞ്ഞു പരത്തി.'

OTHER SECTIONS