ഓ​​​സ്ട്രി​​​യ​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഹെ​​​യ്ൻ​​​സ് ക്രി​​​സ്റ്റ്യ​​​ൻ സ്ട്രാ​​​ഷെ രാജിവച്ചു

By Anil.19 05 2019

imran-azhar

 

വിയന്ന: തെരഞ്ഞെടുപ്പു പ്രചാരണത്തിനു സഹായിച്ചാൽ പ്രത്യുപകാരമായി റഷ്യൻ വ്യവസായിക്ക് സർക്കാർ കോൺട്രാക്‌ടുകൾ നല്കാമെന്നു വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഓസ്ട്രിയൻ വൈസ് ചാൻസലർ ഹെയ്ൻസ് ക്രിസ്റ്റ്യൻ സ്ട്രാഷെ പുറത്ത്. സ്ട്രാഷെ രാജിവച്ചതിനാൽ ഗതാഗതമന്ത്രി നോർബെർട്ട് ഹോഫർ വൈസ് ചാൻസലർ പദവി ഏറ്റെടുക്കും.

 

2017ലെ തെരഞ്ഞെടുപ്പിനു മുന്പു ചിത്രീകരിച്ച വീഡിയോ വെള്ളിയാഴ്ചയാണു പുറത്തുവന്നത്. തന്‍റെ നടപടി വിവേകശൂന്യമായിരുന്നുവെന്ന് സ്ട്രാഷെ പിന്നീട് പ്രതികരിച്ചു.

OTHER SECTIONS