ജാർഖണ്ഡിൽ സിആർപിഎഫ് ജവാൻ മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി

By Chithra.10 12 2019

imran-azhar

 

ന്യൂ ഡൽഹി : ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന സിആർപിഎഫ് ജവാൻ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി. ബൊക്കാറോയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് ജവാൻ രണ്ട് പേരെ കൊലപ്പെടുത്തിയതും ഒരാളെ പരിക്കേൽപ്പിച്ചതും.

 

സിആർപിഎഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് തന്റെ അസിസ്റ്റന്റ് കമാൻഡറെയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെയും വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. വെടിവെയ്പ്പ് നടക്കുമ്പോൾ ജവാൻ മദ്യലഹരിയിലായിരുന്നു. സംഭവത്തിൽ ഇയാൾക്കും പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി.

 

സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

OTHER SECTIONS