അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് 71.80 ഡോളറായി കുറഞ്ഞു

By Anil.22 05 2019

imran-azhar

 

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് 71.80 ഡോളറായി കുറഞ്ഞു. അമേരിക്കയുടെ ഇറാന്‍ ഉപരോധവും സൗദിയ്ക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങളും കാരണം ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 21 സെന്‍റ് വരെ വില ഉയര്‍ന്നു. ഇതിനിടെ ക്രൂഡ് ഓയിൽ ഉല്‍പ്പാദനം കൂടിയതായുള്ള അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രഖ്യാപനവും എണ്ണവില ഉയരാതെ നോക്കുമെന്ന സൗദി അറേബ്യയുടെ അറിയിപ്പും പുറത്തുവന്നതോടെയാണ് ഇന്ന് വില കുറഞ്ഞത്.

 

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് ഇന്ത്യ അടക്കമുളള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്

OTHER SECTIONS