സി-ടെറ്റ് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ; ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ട്

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ctet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കാം

author-image
Greeshma Rakesh
New Update
സി-ടെറ്റ് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ; ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ട്

ന്യൂഡൽഹി: സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അഥവാ സി-ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു സിബിഎസ്ഇ. 2024 ജൂലൈയിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ctet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ സി.ടെറ്റ് ജൂലൈ 2024 രജിസ്ട്രേഷൻ ഫോമിലെ വിശദാംശങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കും.

1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ അധ്യാപക തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത വിലയിരുത്തുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)നടത്തുന്ന ദേശീയ തല പരീക്ഷയാണ് സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്.

ജൂലൈ ഏഴിന് രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12.00 വരെ നടക്കും. പേപ്പർ ഒന്ന് ഉച്ചയ്‌ക്ക് ശേഷം 2.00 മുതൽ 4.30 വരെയും നടക്കും. വിശദവിവരങ്ങൾക്ക് ctet.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

cbse registration CTET