മുംബൈയിൽ ബ്രസീലിയൻ പെൺകുട്ടിക്കു ലൈംഗിക പീഡനം

By Anil.22 05 2019

imran-azhar

 

മുംബൈ: മുംബൈയിൽ പഠനത്തിനെത്തിയ ബ്രസീലിയൻ പെൺകുട്ടി പീഡനത്തിനിരയായെന്ന്‌ പരാതി. ചാരിറ്റബിൾ സ്ഥാപനത്തിനുടമയായ പദ്മാകർ നന്ദേകർ(52) ആണ് പ്രതി. 19 കാരിയായ പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടതോടെയാണ് ഒരു മാസം മുൻപ് നടന്ന സംഭവം പുറത്തുവന്നത്. ഇന്ത്യയിൽ പഠനത്തിനായി എത്തിയ പെൺകുട്ടി പദ്മാകറിന്റെ സ്ഥാപനത്തിൽ താമസിച്ചുവരികയായിരുന്നു.

 

കഴിഞ്ഞ ഏപ്രിൽ 15 ന് പദ്മാകർ പെൺകുട്ടിയെ ഒരു ഹോട്ടലിലേക്ക് ഡിന്നറിനു ക്ഷണിക്കുകയും ശീതളപാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് കുടിക്കാൻ കൊടുക്കുകയും പിന്നീട് മുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. തൊട്ടടുത്ത ദിവസം താൻ പീഡിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായ പെൺകുട്ടി സബർബൻ ബാന്ദ്രയിലുള്ള ലോക്കൽ ഗാർഡിയൻറെ നിർദ്ദേശപ്രകാരം പരാതി നൽകുകയായിരുന്നു.

 

പദ്മാകറിനെ കഫ് പരേഡ് പോലീസ് അറസ്റ് ചെയ്തു.

OTHER SECTIONS