അമേരിക്കയിൽ കലാപം ആളിപ്പടരുന്നു; പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു

By Sooraj Surendran.31 05 2020

imran-azhar

 

 

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പൊലീസുദ്യോഗസ്ഥൻ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്തിൽ കാൽമുട്ട് വച്ച് ഞെരിച്ച് കൊന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു. പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ 26 നഗരങ്ങളിൽ അതാത് ഭരണകൂടങ്ങൾ കർഫ്യൂ പ്രഖ്യാപിച്ചു. പോലീസ് ആസ്ഥാനങ്ങൾക്ക് നേരെയാണ് ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഇതോടെ കോവിഡ് പരിശോധനകളും ഭാഗീകമായി നിർത്തിവെച്ചിരിക്കുകയാണ്. ഫെർഗൂസൻ പൊലീസ് ആസ്ഥാനം പ്രതിഷേധക്കാർ തകർത്തു. ഇവിടെയുണ്ടായിരുന്ന പോലീസുകാരെയും മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് ഇത്തരം അനിഷ്ടസംഭവങ്ങളും അരങ്ങേറുന്നത്.

 

OTHER SECTIONS